ലാപ് ടോപ്പ് കൊടുത്തു, ഇനി സർക്കാരിൻ്റെ കേസെല്ലാം വിജയിപ്പിക്കണമെന്ന്.....

ലാപ് ടോപ്പ് കൊടുത്തു, ഇനി സർക്കാരിൻ്റെ കേസെല്ലാം വിജയിപ്പിക്കണമെന്ന്.....
Aug 22, 2024 06:08 AM | By PointViews Editr


തിരുവനന്തപുരം  :   സർക്കാർ അഭിഭാഷകരിലൂടെയാണ് ജനങ്ങൾ സർക്കാരിനെ കാണുന്നതെന്നും എല്ലാ സർക്കാർ കേസുകളിലും വിജയിക്കാനാകണമെന്നും നിയമ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഗവ. പ്ലീഡർമാർക്കുള്ള ലാപ് ടോപ് വിതരണം തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ സംഘടിപ്പിച്ച ചടങ്ങിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരെ കോടതികളുമായി അടുപ്പിക്കാൻ സാങ്കേതികവിദ്യയെ ഉപയോഗിക്കാനാവണം. എല്ലാമേഖലകളിലും ഇന്ന് ഡിജിറ്റലൈസേഷൻ നടക്കുകയാണ്. കേരളത്തിൽ അതിനാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുണ്ട്. മൈബൈൽ പെനട്രേഷൻ ഏറ്റവുമധികമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. മൈബൈൽ ഉപയോക്താക്കളിൽ 87 ശതമാനം പേർക്കും ഇവിടെ ഇന്റർനെറ്റ് ലഭ്യതയുമുണ്ട്. ഡിജിറ്റൽ സാക്ഷരതയിലും നാം ഏറെ മുന്നിലാണ്. സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാനായാൽ കേസുകൾ കെട്ടിക്കിടക്കുന്നത് കുറയ്ക്കാനും വേഗത്തിൽ ആളുകൾക്ക് നീതി ലഭ്യമാക്കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.

വിവിധ കോടതികളിലെ വിവിധ ഭാഷകളിലുള്ള വിധികൾ വായിക്കാനും പഠിക്കാനുമൊക്കെ ഇന്ന് സൗകര്യങ്ങളുണ്ട്. സർക്കാർ അഭിഭാഷകരായിരിക്കുമ്പോൾ വൈവിധ്യമാർന്ന കേസുകൾ ലഭിക്കും. ഈ അവസരം ഉപയോഗപ്പെടുത്തി മികച്ച അഭിഭാഷകരായി മാറണം. സ്ത്രീകളുമായും കുട്ടികളുമായും ബന്ധപ്പെട്ട കേസുകൾക്ക് മുൻഗണന നൽകണമെന്നും മന്ത്രി പറഞ്ഞു. സർക്കാർ അഭിഭാഷകരുടെ പ്രവർത്തനം ആറുമാസത്തിലൊരിക്കൽ ഓഡിറ്റ് ചെയ്യാൻ സംവിധാനം വേണമെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളിലെയും ഗവ. പ്ലീഡർമാർക്ക് ചടങ്ങിൽ ലാപ്ടോപ് വിതരണം ചെയ്തു. സർക്കാർ കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും നിയമവകുപ്പ് നടപ്പാക്കിയ സിസിഎംഎസ് (കോർട്ട് കേസ് മോണിട്ടറിങ് സൊല്യൂഷൻ) പദ്ധതിയുടെ നിരീക്ഷണത്തിനുമായാണ് ജില്ലാ ഗവ. പ്ലീഡർമാർക്ക് ലാപ്ടോപ് നൽകിയത്. വെബ് അടിസ്ഥാനത്തിലുള്ള കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെ കോടതിയിലുള്ള കേസുകൾ ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനുമുള്ള പദ്ധതിയാണ് സിസിഎംഎസ്. എച്ച് പി യുടെ ലാപ്ടോപാണ് നൽകിയത്.

നിയമവകുപ്പ് സെക്രട്ടറി സനൽ കുമാർ അധ്യക്ഷത വഹിച്ചു. അഡീഷണൽ സെക്രട്ടറി എൻ ജീവൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹാരിസ് മുഹമ്മദ് നന്ദിയും പറഞ്ഞു. ഗവ. പ്ലീഡർമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

He gave me a laptop, now I want to win all the cases of the government.....

Related Stories
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
Top Stories